Company
കോഴിക്കോട്: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ മലപ്പുറം ഇരിങ്ങല്ലൂര്‍ മജ്മഅ് ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന വിസ്ഡം സിവില്‍ സര്‍വ്വീസ് അക്കാദമിയുടെ മൂന്നാമത് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ വര്‍ഷം പ്ളസ്ടുവിന് പഠിക്കുന്ന മൂസ്ലിം ആണ്‍കുട്ടികള്‍ക്ക് മൂന്ന് വര്‍ഷത്തെ കോഴ്സിനും, ഡിഗ്രി പാസ്സായ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തെ ക്രാഷ് കോഴ്സിനും അപേക്ഷിക്കാം. 2012 ജനുവരി 1 ഫെബ്രുവരി 15 കാലയളവില്‍ ംംം.ംശറീാെരമെ.ശി എന്ന സൈറ്റില്‍ ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാഫീസ് 100/- സെക്രട്ടറി, എസ് എസ് എഫ് സ്റേറ്റ് കമ്മിറ്റി അക്കൌണ്ട് നമ്പര്‍ 67154905042 വിലാസത്തില്‍ എസ് ബി ടി കോഴിക്കോട് മാവൂര്‍ റോഡ് ബ്രാഞ്ചില്‍ മാറാവുന്ന തരത്തില്‍ ഡ്രാഫ്റ്റെടുത്ത് ഫെബ്രുവരി 25നകം ഡയറക്ടര്‍, വിസ്ഡം സിവില്‍ സര്‍വ്വീസ് അക്കാദമി, മജ്മഅ് ക്യാമ്പസ്, ഇരിങ്ങല്ലൂര്‍, മലപ്പുറം(ജില്ല), 676304 (പിന്) എന്ന വിലാസത്തില്‍ തപാല്‍ വഴി അയക്കണം. കേരളത്തില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, കല്പറ്റ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, കായംകുളം, തിരുവനന്തപുരം, എന്നീ കേന്ദ്രങ്ങളില്‍ 2012 ഏപ്രില്‍ 7(ഞായര്‍) നും ഗള്‍ഫില്‍ റിയാദ്, ദമാം, ജിദ്ധ, ദുബൈ, അബുദാബി, മസ്ക്കത്ത്, ദോഹ, കുവൈത്ത് സിറ്റി, മനാമ എന്നീ കേന്ദ്രങ്ങളില്‍ ഏപ്രില്‍ 13 (വെള്ളി) നും പരീക്ഷ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക. 9747658839, 9961481418, 9446857774
Hajj

Umrah

Ziyarth Toor




